കറാച്ചി: പാക്കിസ്ഥാനിലെ തെക്കന്‍ നഗരമായ കറാച്ചിയിലെ അഫ്ഗാനിസ്ഥാന്‍ കോണ്‍സുലേറ്റിലുണ്ടായ ആക്രമണത്തില്‍ തയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല.
















