പേരാമംഗലം: പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് വോളിബോള്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസുകളിലേക്കാണ് പ്രവേശനം.
സംസ്ഥാന ദേശീയ ടീമുകളിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത വിദ്യാലയമാണ് ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.
ദേശീയതലത്തില്‍ പ്രശസ്തരായ മികച്ച വോളിബോള്‍ പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പരിശീലനം. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും വിദ്യാഭ്യാസവും സ്‌പോര്‍ട്‌സ് കിറ്റും സൗജന്യമായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 10ന് കാലത്ത് 9 മണിക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് സഹിതം സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 9447380741, 9847122223.
















