കടുത്തുരുത്തി: അറവുശാലയില്‍ നിന്നും ചാക്കില്‍ കെട്ടി കൊണ്ടുവന്ന മാലിന്യം പഞ്ചായത്ത് അംഗത്തിന്റെ വീടിനു മുന്നില്‍ വിതറിയതായി പരാതി. കടുത്തുരുത്തി പഞ്ചായത്ത് 19-ാം വാര്‍ഡ് അംഗമായ മാന്നാര്‍ മുക്കം പാട്ടത്തില്‍ രത്‌നകുമാരിയുടെ വീടിന് മുന്നിലാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യം വിതറിയത്.
ഞായറാഴ്ച രാത്രി 9.30ന് മുക്കം കന്താരിക്കടവ് പാലത്തിന് സമീപം വാഹനത്തിലെത്തിയവര്‍ അറവുശാലയിലെ മാലിന്യം വലിച്ചെറിഞ്ഞ വിവരം നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചിരിന്നു. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ പഞ്ചായത്ത് അംഗത്തിന്റെ വീടിന് മുന്നില്‍ മാലിന്യം വിതറിയതായി കാണുകയായിരുന്നു.
അറവുശാലയിലെ മ്യഗങ്ങളുടെ കുടലും മറ്റ് അവിശിഷ്ടങ്ങളും റോഡില്‍ കിടക്കുന്നതിനാല്‍ അസഹ്യമായ ദുര്‍ഗന്ധമാണ് ഉണ്ടായെതെന്ന്്് നാട്ടുകാര്‍ പറഞ്ഞു. ആരോഗ്യവകുപ്പ്്് അധിക്യതര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചാക്കില്‍ നിറച്ച് കൊണ്ടുവന്ന അറവ്മാലിന്യം ഉപേക്ഷിച്ചവരെയും രാത്രിയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിനു മുന്നില്‍ ഇത്്് വിതറി സാമൂഹ്യ വിരുദ്ധരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















