ന്യൂദല്‍ഹി: ബിസിസിഐ മുന്‍ ഭരണസമിതിയുടെ കാലത്ത് നിയമിച്ച ഉദ്യോഗസ്ഥരെ ഒന്നടങ്കം ഇടക്കാല ഭരണസമിതി നീക്കി. വിനോദ് റായ് അധ്യക്ഷനായുള്ള ഇടക്കാല ഭരണസമിതിയുടെ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഉദ്യോഗസ്ഥ നിയമനങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി. ദേശീയ ക്രിക്കറ്റ് ടീമിന്റെ മാധ്യമ മാനേജറെയും പുറത്താക്കി. ലോധ കമ്മിറ്റി ശുപാര്‍ശ എത്രത്തോളം നടപ്പാക്കിയെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന അസോസിയേഷനകള്‍ക്ക് സമിതി നോട്ടീസ് അയച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടാകാനും സാധ്യത.
















