ന്യൂദല്‍ഹി: ചെങ്കോട്ടയിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ സ്‌ഫോടകവസ്തുക്കളടങ്ങിയ പെട്ടികളും ആയുധങ്ങളും കണ്ടെത്തി. സംഭവം വിവാദമായോടെ പോലീസ്, ദേശീയ സുരക്ഷാ ഗാര്‍ഡിനെയും ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡിനെയും വിവരമറിയിച്ചു.
പുരാവസ്തുവകുപ്പാണ് കിണറുകള്‍ വൃത്തിയാക്കിയത്. ആ സമയമാണ് ഒരു കിണറില്‍ വന്‍സ്‌ഫോടക വസതു ശേഖരം കണ്ടത്. അഞ്ച് മോര്‍ട്ടാറുകളും, 44 റൗണ്ട് വെടിയുണ്ടകളും 87 കാലി വെടിയുണ്ടക്കവറുകളും കണ്ടെത്തിയവയില്‍ പെടുന്നു.
















