മുംബൈ; വൃക്കയില്ലാത്ത, 24 ആഴ്ചയായ ഭ്രൂണം നശിപ്പിക്കാൻ സുപ്രീം കോടതി യുവതിക്ക് അനുമതി നൽകി. നിരവധി വൈകല്യങ്ങളുള്ളതാണ് ഭ്രൂണമെന്നും ഇത് അമ്മയുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി നടപടി.
ഇത് രണ്ടാം തവണയാണ് മാതാവിനു തന്നെ ഭീഷണിയാകാവുന്ന ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുന്നത്. 21ാം ആഴ്ചയിലാണ് ഭ്രൂണത്തിന് വളർച്ചയില്ലെന്നും ഗർഭസ്ഥ ശിശുവിന്‌വൈകല്യങ്ങൾ ഉണ്ടെന്നും കണ്ടെത്തിയത്. പരാതിയിൽ പറയുന്നു. കുട്ടി ജനിക്കുമ്പോൾ തന്നെ മരിക്കാനും തന്റെ ജീവനു തന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്. പരാതിയിൽ യുവതി പറഞ്ഞു.
















