ബെംഗളുരു: ഡോക്ടര്‍മാര്‍ക്ക് പണത്തിനോടുള്ള ആര്‍ത്തി മൂലം 2200ഓളം യുവതികള്‍ക്ക് ഗര്‍ഭപാത്രം നഷ്ടമായി. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം . സ്വകാര്യ ആശുപത്രികളില്‍ വയറുവേദനയും നടുവേദനയുമായി എത്തുന്ന യുവതികളോട് ഗര്‍ഭപാത്രത്തിന് തകരാറുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
ഓപ്പറേഷനും മറ്റുമായി ധാരാളം രൂപ ഡോക്ടര്‍മാര്‍ കൈപ്പറ്റിയിരുന്നതായാണ് വിവരം. ലംബാനി, ദളിത് വിഭാഗത്തില്‍പ്പെട്ട യുവതികളാണ് ഡോക്ടര്‍മാരുടെ വഞ്ചനയ്‌ക്ക് ഇരയായത്. കര്‍ണാടക ആരോഗ്യ വകുപ്പിന്റെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.
ഡോക്ടര്‍മാരുടെ ചതി മനസിലാക്കിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്..
















