കോഴിക്കോട്: തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്‌ക്ക് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധതയുടെ ആത്മാര്‍ത്ഥ ചിത്രം എല്ലാവര്‍ക്കും മനസ്സിലായെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷണങ്ങള്‍ നല്‍കിയാണ് മുഖ്യമന്ത്രി വാഴ്‌ത്തിയത്. കട്ടിലുകണ്ട് പനിക്കേണ്ടെന്ന് വരെ പറഞ്ഞു. തത്തയെ കൂട്ടില്‍ പോലുമടയ്‌ക്കാതെ മൂലയ്‌ക്കിരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തത്തയുടെ യഥാര്‍ത്ഥ സ്ഥിതി എല്ലാവര്‍ക്കും മനസ്സിലായി, ചെന്നിത്തല പറഞ്ഞു.
















