ന്യൂദല്‍ഹി: മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ഭാര്യ അളകാ ഗുപ്ത അവിഹിത സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്.
ഗുപ്ത ഇപ്പോള്‍ പാട്ന ഹൈക്കോടതിയില്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസാണ്. വ്യാജ കമ്പനികളുടെ മറവില്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് ഇവര്‍ അന്വേഷണം നേരിടുന്നുണ്ട്.
ജസ്റ്റിസ് ഗുപ്ത അന്വേഷണ ഉദ്യോഗസ്ഥന് ഗോപേഷ് ബ്യാദവാളിനെ ഫോണില്‍ വിളിച്ച് അന്വേഷണപുരോഗതി തേടിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
















