Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകലരങ്ങിന്റെ ആചാര്യന്‍ അറുപതിന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 07:02 pm IST
in Kerala

 

പൊന്‍കുന്നം: നാടിനെ കഥകളി ‘പഠിപ്പിച്ച’ പകലരങ്ങിന്റെ ആചാര്യന് അറുപതിന്റെ നിറവ്. ഉത്സവപ്പറമ്പുകളില്‍ കഥകളിക്ക് ആസ്വാദകര്‍ കുറഞ്ഞപ്പോള്‍ പകല്‍ കഥകളി എന്ന ആശയത്തിലൂടെ അരങ്ങിന് പുതുജീവനേകിയ മീനടം ഉണ്ണികൃഷ്ണന്‍ ഷഷ്ഠിപൂര്‍ത്തിയുടെ നിറവില്‍. മുന്നൂറോളം അംഗങ്ങളുള്ള ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ അമരക്കാരനായ മീനടത്തിന്റെ ഷഷ്ഠിപൂര്‍ത്തിയാഘോഷിക്കാന്‍ കഥകളിരംഗവും ആസ്വാദകവൃന്ദവും ഫെബ്രുവരി 11ന് ഇളങ്ങുളം ശാസ്താ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരു പകല്‍ മുഴുവന്‍ ഒത്തുചേരും.

മീനടം കോശാപ്പള്ളിയില്ലം കൃഷ്ണന്‍നമ്പൂതിരുയുടേയും അയ്‌മനം മാളിയേക്കല്‍ രത്നമ്മക്കുഞ്ഞമ്മയുടേയും മകനായി 1132 മകരത്തിലെ മകം നാളില്‍ പിറന്ന ഉണ്ണികൃഷ്ണനെ കഥകളിയിലേക്ക് ബാല്യത്തിലെ എത്തിച്ചത് അര്‍ദ്ധസഹോദരന്‍ ഡി. നാരായണശര്‍മ്മയാണ്. പിന്നീട് അമ്മാവന്‍ അയ്‌മനം കൃഷ്ണകൈമള്‍ക്കൊപ്പം താമസിച്ച് ബിരുദാനന്തരബിരുദ പഠനകാലത്ത് കഥകളിയെക്കുറിച്ച് ഏറെ പഠിച്ചു. ഇക്കാലത്തു തന്നെ കഥകളിയുടെ പ്രചാരകനായി അരങ്ങിനു പിന്നിലും മുമ്പിലും നിന്നു. വിവിധ സ്‌കൂളുകളില്‍ അധ്യാപകനായ മീനടം ഉണ്ണികൃഷ്ണന്‍ ഇടമറ്റം കെടിജെഎം ഹൈസ്‌കൂളില്‍ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. ഇപ്പോള്‍ പൊന്‍കുന്നം വിദ്യാധിരാജാ സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ഔദ്യാഗികതിരക്കുകളിലും ഇദ്ദേഹം കഥകളിസംഘാടനത്തെ ഇദ്ദേഹം മറന്നില്ല.

കൂടുതല്‍ ആള്‍ക്കാരിലേക്ക് കഥകളിയെത്തിക്കാന്‍ പകല്‍കഥകളിയുമായി കളിയോഗമൊരുക്കി. ആസ്വാദകര്‍ക്കായി നേരത്തെ തന്നെ കഥ വിശദീകരിച്ച് ലഘുലേഖ തയ്യാറാക്കി നല്‍കി. മീനടം അരങ്ങിലേറി കഥാസന്ദര്‍ഭവും മുദ്രകളും വിശദീകരിച്ചു. ദുര്‍ഗ്രഹതയില്ലാതെ കുട്ടികള്‍ക്കു പോലും കഥകളി ആസ്വദിക്കാനായി. ഇതോടെ ഓരോ സദസും ആള്‍ക്കാരെക്കൊണ്ടു നിറഞ്ഞു. രാത്രിയരങ്ങിന്റേയും സംഘാടകനാണ്. ട്രൂപ്പ് കഥകളിക്കു പകരം ‘വിളിച്ചുകൂട്ടി’ക്കളിയാണ് സംഘടിപ്പിക്കുന്നത്. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ കലാകാരന്മാരെ വിളിച്ചു കൂട്ടി അരങ്ങൊരുക്കും. ഇപ്പോള്‍ മുന്നൂറോളം ആസ്വാദകര്‍ അംഗങ്ങളായുള്ള ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ അമരക്കാരന്‍ കൂടിയാണിദ്ദേഹം.

ആധ്യാത്മികരംഗത്തും സജീവമായ മീനടം ഉണ്ണികൃഷ്ണന്‍ കേരള ഹിന്ദുമതപാഠശാല അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയും ഔപനിഷദധര്‍മ്മപഥം മാസികയുടെ പത്രാധിപരുമാണ്. കഥകളി ശില്‍പ്പശാലയും ആസ്വാദനക്കളരികളും നടത്തി പുതുതലമുറയെ ക്ലാസിക് കലയുടെ മാസ്മരികത അനുഭവിപ്പിക്കാന്‍ യാത്രയിലാണിപ്പോഴും മീനടം ഉണ്ണികൃഷ്ണന്‍.

ഇളങ്ങുളം കൊപ്രാക്കളത്താണ് ഇപ്പോള്‍ താമസം. പൊന്‍കുന്നം സഹകരണബാങ്ക് സെക്രട്ടറിയായി വിരമിച്ച കെ.രാധാകുമാരിയാണ് ഭാര്യ. മക്കള്‍ എന്‍ജിനീയര്‍മാരായ അരുണ്‍കൃഷ്ണനും, അജയ്‌കൃഷ്ണനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.