ന്യൂദല്‍ഹി: വ്യോമസേനയ്ക്ക് ആവശ്യത്തിന് യുദ്ധവിമാനങ്ങളില്ലെന്ന് മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. ഏറ്റവും കുറഞ്ഞത് 42 സ്ക്വാഡ്രണ്‍ യുദ്ധവിമാനം വേണം. ഇപ്പോഴുള്ളത് 32 സ്ക്വാഡ്രണ്‍ മാത്രമാണ്. പതിനൊന്നു പേര് വേണ്ടിടത്ത് വെറും ഏഴു താരങ്ങളെ വച്ച് ക്രിക്കറ്റ്കളിക്കുന്നതുപോലെയാണിത്. അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ന്തഥാനെതിരെ ബലം പ്രയോഗിക്കണമോയെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അത്തരമൊരു സാഹചര്യത്തിനു വ്യോമസേന സന്നദ്ധമാണ്. ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുമതി നല്കിയാല് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താം. അദ്ദേഹം പറഞ്ഞു.
















