ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി, ജീവനക്കാരനെ ചോദ്യം ചെയ്തു. ബാങ്കിന്റെ സോഫ്റ്റ് വെയറിലേക്ക് വെളിയിലുള്ളവര്‍ പ്രവേശിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ഇയാളില്‍ നിന്ന് ലഭിച്ചില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മറ്റു സഹകരണ ബാങ്കുകള്‍ക്കും ഒരേ സ്ഥാപനം തന്നെയാണ് ഇത്തരത്തിലുള്ള സോഫ്റ്റ് വെയര്‍ നല്‍കിയിട്ടുള്ളതെന്നും കണ്ടെത്തി. ബാങ്കുകളുടെ മുഴുവന്‍ ഇടപാടുകളെ സംബന്ധിച്ചും ഈ സ്ഥാപനത്തിന് പൂര്‍ണമായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് കൈമാറിയതായും സംശയിക്കുന്നു.
















