ന്യൂദല്‍ഹി: മ്യാന്‍മറിലെ റോഹിങ്ങ്യ മുസ്ലീങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ ഭീകരരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഭാരതം മ്യാന്‍മറിന് മുന്നറിയിപ്പ് നല്‍കി.
റോഹിങ്ങ്യ മുസ്ലീം പ്രശ്‌നം സജീവമായ ബോംബാണ്. അത് പൊട്ടിത്തെറിക്കാം. പ്രശ്‌നത്തിന് അടിയന്തരമായി രാഷ്‌ട്രീയ പരിഹാരം കണ്ടെത്തണം. ഈ സമൂഹത്തിലെ അസംതൃപ്തരെ ലഷ്‌ക്കര്‍ ഇ തൊയ്ബ പോലുള്ളവ വശത്താക്കിവരികയാണ്. അവരെ തീവ്രവാദികളാക്കിക്കൊണ്ടിരിക്കുകയാണ്.
മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യു താങ്ങ് ടോണിനെ ഭാരതം അറിയിച്ചു. യു താങ്ങ് പ്രഥമ ഭാരത സന്ദര്‍ശനത്തിലാണ്. ഈ വിഷയം മ്യാന്മറിന് മാത്രമല്ല മേഖലയ്‌ക്കു തന്നെ വലിയ ഭീഷണിയാണ്. ഭാരതം യു താങ്ങ് ടോണിനോട് പറഞ്ഞു. താങ്ങ് ഭാരത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ സന്ദര്‍ശിച്ചിരുന്നു.
റോഹിങ്ങ്യ മുസ്ലീം പ്രക്ഷോഭം അടിച്ചമര്‍ത്തരുത്. അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ പ്രശ്‌നത്തിന് രാഷ്‌ട്രീയ പരിഹാരമാണ് വേണ്ടത്. ഭാരതം അറിയിച്ചു. പത്തു ലക്ഷത്തിലേറെ രോഹിങ്ങ്യ മുസ്ലീങ്ങളാണ് ബുദ്ധമത രാജ്യമായ മ്യാന്‍മറിലുള്ളത്.
















