Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി : റിപ്പോര്‍ട്ട് കൈമാറി; വിശദീകരണം തേടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:00 pm IST
in Kerala

ലോ അക്കാദമിക്കു മുന്നില്‍ നടക്കുന്ന സമരത്തിനിടെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകന്‍ ഷിമിത്തിനെ ഫയര്‍ഫോഴ്‌സ് താഴെയിറക്കുന്നു

തിരുവനന്തപുരം: േേലാ അക്കാദമിയുടെ ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ റവന്യൂ സെക്രട്ടറിക്കു കൈമാറി. അക്കാദമിയുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ആറരയേക്കര്‍ തിരിച്ചെടുക്കാമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനു കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പതിച്ചു നല്‍കിയ പതിനൊന്നര ഏക്കര്‍ ഭൂമിയില്‍ ആറരയേക്കര്‍ ഭൂമി അക്കാദമി ഉപയോഗിച്ചിട്ടില്ല. റവന്യുമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയാലുടന്‍ വ്യവസ്ഥകള്‍ ലംഘിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയേക്കും.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ എന്നിവരാണ് സര്‍വേ നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ടു കൈമാറിയത്. 11.49 ഏക്കര്‍ ഭൂമിയാണു പതിച്ചു നല്‍കിയതെങ്കിലും റീസര്‍വേയില്‍ നാലുസെന്റ് കൂടിയിരുന്നു. മൊത്തം ഭൂമി 11.53 ഏക്കറാണ്. ഭൂമി കൈമാറിയപ്പോള്‍ നിഷ്‌കര്‍ഷിച്ചിരുന്ന വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിച്ചിട്ടുണ്ട്. ക്യാമ്പസിനു പുറത്ത് അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ തന്നെയുള്ള പത്തുസെന്റില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത് പൂര്‍ണമായ വ്യവസ്ഥാ ലംഘനമാണ്.

കെട്ടിടത്തില്‍ മുകളിലെ നിലയില്‍ അക്കാദമി ഗസ്റ്റ് റൂമെന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും താഴത്തെ രണ്ടു ഹാളുകളും വിദ്യാഭ്യാസ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. ഒന്നില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയാണ്. മറ്റേതില്‍ ലക്ഷ്മി നായര്‍ തനിക്കുതന്നെ വാടകയ്‌ക്ക് നല്‍കി നടത്തുന്ന ചെറുകട എന്ന ഹോട്ടലാണ്. കോേളജ് കാന്റീനാണിതെന്ന് മാനേജ്‌മെന്റ് പറയുന്നുവെങ്കിലും രാത്രിയില്‍ പ്രവര്‍ത്തിക്കുന്നതും പുറത്തുള്ളവര്‍ ഭക്ഷണം കഴിക്കാനെത്തുന്നതും പാഴ്‌സല്‍ വിതരണം ചെയ്യുന്നതുമായ പൂര്‍ണതോതിലുള്ള റെസ്‌റ്റോറന്റ് തന്നെയാണിത്. കോേളജ് കെട്ടിടത്തില്‍ നിന്ന് ഹോട്ടലിലേക്ക് വിദ്യാര്‍ഥികള്‍ക്കു മാത്രമായി പ്രവേശന കവാടവുമില്ല.

ഒരേക്കറിലുള്ള ഒരു സര്‍വേ നമ്പരിലാണ് കോളേജ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ലൈബ്രറിക്കും കോണ്‍ഫറന്‍സ് ഹാളിനും പ്രത്യേക കെട്ടിടങ്ങളുണ്ട്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സെന്ന പേരില്‍ എട്ടു കെട്ടിടങ്ങളുണ്ട്. ഇതില്‍ അഞ്ചെണ്ണം മൂന്നു മുറികളും അടുക്കളയുമുള്ള വീടുകളാണ്. ഇതില്‍ കോളേജ് പ്രിന്‍സിപ്പലും ലൈബ്രേറിയനും ചില അദ്ധ്യാപകരും താമസിക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് വാദം.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കളിസ്ഥലത്തിനു സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഇടയിലും മറ്റുമായി ഇടവിട്ടിടവിട്ട് വെറുതേ കിടക്കുന്ന ഭൂമിയുണ്ട്. ഇവ മൊത്തത്തില്‍ നാലേക്കര്‍ വരും. ഇതില്‍ പലേടത്തും വാഴക്കൃഷിയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച ഭൂമി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചതും വ്യവസ്ഥാ ലംഘനമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ തന്റെ നിലപാടും ശുപാര്‍ശയുമടങ്ങിയ അന്തിമ റിപ്പോര്‍ട്ടാണ് കൈമാറുക. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയാല്‍ കോടതിയെ സമീപിക്കുമെന്ന് നിരാഹാരം കിടക്കുന്ന കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

Kerala

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.