Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: 54 പ്രതികളില്‍ നിന്ന് 90 കോടി പിഴയീടാക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 04:54 pm IST
in Kerala

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ദുബായില്‍ നിന്ന് രണ്ടായിരത്തിലേറെ കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന പ്രതികള്‍ക്ക് 90 കോടിയോളം രൂപ പിഴയിട്ട് കസ്റ്റംസ് കമ്മീഷണര്‍ ഉത്തരവായി. പ്രതികളുടെ 15 ഓളം വാഹനങ്ങളും മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത മൂന്നുകിലോ സ്വര്‍ണാഭരണങ്ങളും കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്.

കള്ളക്കടത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ പി എ നൗഷാദില്‍ നിന്ന് 50 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. രണ്ടു വര്‍ഷത്തിനിടെ 1500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്‍കിയ നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അസിസ്റ്റന്റായിരുന്ന ജാബിന്‍ കെ ബഷീറിന് 20 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഒരു പ്രതിക്ക് 10 കോടി രൂപയും മറ്റൊരു പ്രതിക്ക് അഞ്ച് കോടിയും പിഴ ചുമത്തി. 54 പ്രതികള്‍ക്കും പിഴയിട്ടിട്ടുണ്ട്. കുറഞ്ഞ പിഴ തുക രണ്ടു ലക്ഷമാണ്. വാഹനങ്ങള്‍ പിഴത്തുകയടച്ച് പ്രതികള്‍ക്ക് തിരിച്ചെടുക്കാം. മൂവാറ്റുപുഴയിലെ അമീര്‍ എന്ന പ്രതിയുടെ ജ്വല്ലറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നു കിലോ സ്വര്‍ണമാണ് കണ്ടുകെട്ടാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ പിഴയും ഡ്യൂട്ടിയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കാം.

സംഘത്തില്‍ പെട്ട സലിമില്‍ നിന്ന് 2015 മെയ് 24ന് എട്ടു കിലോ സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 5 കിലോ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് കൊച്ചി കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് കേസിന്റെ അന്വേഷണം തുടങ്ങുന്നത്. പ്രതികള്‍ ഒന്നൊന്നായി പിടിയിലായതോടെ 2013 അവസാനം മുതല്‍ ഇവര്‍ 2000 കിലോ സ്വര്‍ണം നെടുമ്പാശേരി വഴി കടത്തിക്കൊണ്ടുവന്നതായി മൊഴി ലഭിച്ചത്.

പിഴ ഈടാക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കാലതാമസമുണ്ടാകും. ഉത്തരവിനെ പ്രതികള്‍ക്ക് ബെംഗളൂരിലെ അപ്പലറ്റ് െ്രെടബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ട്. പ്രതികളുടെ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയാല്‍ വസ്തു ജപ്തി ചെയ്ത് തുക ഈടാക്കാം.

മുഖ്യപ്രതി പി എ നൗഷാദ് അടക്കമുള്ളവരുടെ 56 സ്ഥലങ്ങളിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് കണ്ടുകെട്ടാനുള്ളത്. ഭൂമി കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഈ വസ്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിലൂടെ കൈയില്‍ വന്ന പണം മുഴുവന്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലേക്കാണ് നൗഷാദ് ഒഴുക്കിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

സ്വന്തമായി റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സി തുടങ്ങിയ നൗഷാദ് മൂന്നാറില്‍ പള്ളിവാസലില്‍ ആഡംബര ഹോട്ടലും പണിതുയര്‍ത്തി. കോഫെപോസ തടവിന്റെ കാലാവധി കഴിഞ്ഞതോടെ കേസിലെ മുഴുവന്‍ പ്രതികളും പുറത്തിറങ്ങിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.