ഡമാസ്‌ക്കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ വിമതര്‍ക്കെതിരേ നടന്ന വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
പത്തോളം വ്യോമാക്രമണങ്ങളാണ് നടന്നതെന്നും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഇഡ്‌ലിബ് പ്രവിശ്യയില്‍ ജബ്ഹാത് ഫതേ അല്‍-ഷാം സംഘടനയെ ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണം.
ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ സിറിയന്‍ സൈന്യമാണെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചിട്ടില്ല. 2011ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നു ലക്ഷത്തിലധികം ആളുകളാണ്.
















