ന്യൂദല്‍ഹി: ചമ്പല്‍ക്കൊളളക്കാരി ഫൂലന്‍ദേവിയുടെ ഭര്‍ത്താവ് ഉമേഷ്‌സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിര്‍ണായക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നടപടി. കോണ്‍ഗ്രസ് നേതാവ് ഒസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ സാന്നിധ്യത്തിലാണ് സിങ് അംഗത്വമെടുത്തത്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയ്‌ക്ക് സിങിന്റെ സാന്നിധ്യം ഏറെ പ്രയോജനം ചെയ്യുമെന്ന് ഫെര്‍ണാണ്ടസ് വിലയിരുത്തി. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും അംഗീകാരത്തോടെയാണ് സിങിന്റെ പാര്‍ട്ടി പ്രവേശം.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നാണ് സിങ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നത്. ഫൂലന്‍ ദേവിയുടെ മണ്ഡലമായ ബുന്ധേല്‍ ഖണ്ഡില്‍ സിങിന് നിര്‍ണായക സ്വാധീനമുണ്ട്. മൂന്ന് തവണ ഇദ്ദേഹം ലോക്‌സഭയിലേക്ക് ജനവിധി തേടി. 2012ല്‍ ബിഎസ്പിയില്‍ ചേര്‍ന്ന സിങ് 2014ല്‍ ഷാജഹാന്‍ പൂരില്‍ നിന്നാണ് ജനവിധി തേടിയത്.
















