തിരുവനന്തപുരം: ലോ അക്കാദമി നടത്തിപ്പിനായി പുതിയ ഭരണസമിതിയെ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളായ വി.മുരളീധരനും വി.വി.രാജേഷും തിരുവനന്തപുരം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലക്ഷ്മിനായര്‍, വിദ്യാഭ്യാസമന്ത്രി, നിയമമന്ത്രി എന്നിവരടക്കം 30 പേര്‍ക്ക് നോട്ടീസ് അയയ്‌ക്കാന്‍ കോടതി ഉത്തരവായി. 10 ന് ഇവര്‍ കോടതിയില്‍ ഹാജരാകണം.
വിദ്യാഭ്യാസമന്ത്രി, നിയമമന്ത്രി എന്നിവരെ കൂടാതെ എജി, വിസി, നിയമസെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, സര്‍വ്വകലാശാല നിയമവിഭാഗം മേധാവി, നിയമവിഭാഗം ഡീന്‍, അക്കാദമി ഡയറക്ടര്‍ നാരായണന്‍നായര്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ക്കാണ് നോട്ടീസ്. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, ബി.രാധാകൃഷ്ണന്‍ എന്നിവരാണ് ഹര്‍ജിക്കാരിലെ മറ്റ് രണ്ട്‌പേര്‍.
















