ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ആറ് കമ്പനികളുടെ ലയനം കേന്ദ്രത്തിന്റെ പരിഗണനയില്‍. വിവിധ സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് പ്രൊജക്ട്(ഇന്ത്യ) ലിമിറ്റഡ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ തമ്മില്‍ ലയിച്ച് ആഗോള ഭീമന്മാരായ ബെച്‌ടെല്‍ പോലെ വളരെ ബൃഹത്തായ സംരംഭമാക്കി മാറ്റിയെടുക്കാനാണ് ഈ നടപടി.
വിദ്യാഭ്യാസം, ഇപിസി (എഞ്ചിനീയറിങ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) എന്നീ മേഖലകളില്‍ രാജ്യത്ത് ഒരു ഡസനിലധികം പൊതുമേഖലാ കള്‍സള്‍ട്ടന്റ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികള്‍ ലയിക്കുന്നതുവഴി കമ്പനികള്‍ക്ക് ആഗോള നിലവാരം കൈവരിക്കാനാവുന്നതാണ്. 2017-18ലെ ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പൊതുമേഖല സ്ഥാപനങ്ങളുടെ സംയോജനം സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇത്തരത്തില്‍ രണ്ടു കമ്പനികള്‍ തമ്മില്‍ ലയിക്കുന്നതോടെ ആഗോള ബൃഹത്തായ ഒരു സ്ഥാപനമാണ് ഉണ്ടാവുന്നത്.
സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ബൃഹത്തായ പൊതുമേഖല എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സികളായ എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍), ഓയില്‍, പ്രകൃതി വാതകം, പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള ഇപിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കമ്പനിയുടെ വിപുലീകരണത്തിന് സഹായകമാവും.
















