തിരുവനന്തപുരം: എസ്എഫ്‌ഐയുടേയും ഡിവൈഎഫ്‌ഐയുടേയും പ്രസക്തി നഷ്ടമായതിനാല്‍ ഈ സംഘടനകള്‍ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇരു സംഘടനകളുടെയും താത്വിക നിലപാടിനെ സാധൂകരിക്കുന്ന വിഷയമായിട്ടും സമരത്തെ വഞ്ചിക്കുന്ന നിലപാടാണ് രണ്ടു കൂട്ടരും സ്വീകരിച്ചത്. ഒരു ഘട്ടത്തിലും സമര രംഗത്തെത്താന്‍ ഡിവൈഎഫ്‌ഐ തയ്യാറാകാത്തത് ആശ്ചര്യകരമാണ്. ഭരണവിലാസം സംഘടനയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സമരം വിജയിച്ചെന്ന് അവകാശപ്പെട്ട് പിന്‍മാറിയ എസ്എഫ്‌ഐ വീണ്ടും ചര്‍ച്ചക്ക് വന്ന് കരാറില്‍ ഒപ്പിട്ടത് എന്തിനെന്ന് വ്യക്തമാക്കണം. പൊതുമുതല്‍ നശിപ്പിക്കപ്പെടാത്ത സമരമായിരുന്നു ലോ അക്കാദമിയിലേത്. അത് ഡിവൈഎഫ്‌ഐ സമര രംഗത്ത് വരാത്തതിനാല്‍ മാത്രമാണ് സാധിച്ചത്. എസ്എഫ്‌ഐയെ ഉപയോഗിച്ച് സമരം അട്ടിമറിക്കാനും സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കാനും പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനും സര്‍ക്കാര്‍ ശ്രമിച്ചു.
ഇത് നടക്കാതായപ്പോഴാണ് അനുരഞ്ജനത്തിന് തയ്യാറായത്. ഭൂമി കയ്യേറ്റത്തില്‍ ലോ അക്കാദമി ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു















