ന്യൂദല്‍ഹി: എച്ച്1 ബി വിസ പരിഷ്കരണം, പാക്കിസ്ഥാന് ഭീകരത, ദക്ഷിണ ചൈനാക്കടല്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണ്‍ സംഭാഷണം നടത്തി.
ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുള്ള ആദ്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ജനുവരി 24 നായിരുന്നു ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ വ്യക്തമാക്കി.
















