ഗുവാഹത്തി: ഗുവാഹത്തി ഐഐടിയില്‍ നടന്ന പ്രീമിയര്‍ ടെക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഗുവാഹത്തി സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച ഐഐടിയിലെ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രൂവരി മൂന്നിനാണ് സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടത്. രാത്രി തന്നെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അതിഥികളായിട്ടാണ് പെണ്‍കുട്ടികള്‍ ഐഐടിയില്‍ എത്തിയത്. രാത്രി വളരെ വൈകിയതിനാല്‍ ബ്രഹ്മപുത്ര നദി കടന്ന് വീട്ടിലേയ്‌ക്ക് പോവുക ദുഷ്‌കരമായിരുന്നു. ഈ സാഹചര്യത്തിലാണ് താമസസൗകര്യത്തിനായി വിദ്യാര്‍ത്ഥികളുടെ സഹായം തേടിയത്.
ഇവര്‍ക്ക് കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. വെള്ളം കുടിച്ച് മയങ്ങി വീണ തങ്ങളെ ഇവര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രണ്ട് സ്ഥാപനങ്ങളും തമ്മില്‍ പത്ത് കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.
















