കൊച്ചി: ഇഎസ്‌ഐ കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനമൊട്ടുക്ക് ഇഎസ്‌ഐ സേവനം ലഭ്യമാകുന്ന ആദ്യ സംസ്ഥാനം കേരളമാണ്.
ഫെബ്രുവരി ഒന്നിന് ഈ പ്രഖ്യാപനം നടത്തി. മറ്റു സംസ്ഥാനങ്ങളില്‍ ചില ജില്ലകളില്‍ മാത്രം, നിശ്ചിത പരിധിയില്‍ മാത്രം ഇഎസ്‌ഐ സേവനം ലഭിക്കുമ്പോള്‍ കേരളം മുഴുവന്‍ പ്രദേശത്തും ഇഎസ്‌ഐ സേവനം ലഭിക്കുന്ന യൂണിവേഴ്‌സല്‍ കവറേജുള്ള സംസ്ഥാമായി.
പുതിയ പ്രഖ്യാപനത്തിലൂടെ 10 -ല്‍ കൂടുതല്‍ ജീവനക്കാരുള്ള സംസ്ഥാനത്തെ ഏതു സ്ഥാപനത്തിനും ഇഎസ്‌ഐ സേവനം ലഭ്യമാകും. ഇതോടെ കേരളത്തിലെ ഇഎസ്‌ഐ സേവനം വിനിയോഗിക്കുന്നവര്‍ 25 ലക്ഷത്തോളമായി.















