Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സില്‍ ഗുരുതര വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:30 am IST
in Kerala

 

കണ്ണൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതില്‍ ഗുരുതര വീഴ്ച. മാസങ്ങളായി പ്രീമിയം അടച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാത്രമല്ല പിഎഫ്, ഇഎസ്‌ഐ, ബാങ്ക് ലോണ്‍ എന്നിവയുടെ കാര്യത്തിലും ഇതേ രീതിയിലുള്ള വീഴ്ചയുണ്ട്.

ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ജീവനക്കാരും ഇന്‍ഷുറന്‍സില്‍ ചേര്‍ന്നിട്ടുണ്ട്. സ്വന്തം നിലയിലാണ് ജീവനക്കാര്‍ ഇന്‍ഷുറന്‍സില്‍ ചേരുന്നതെങ്കിലും ജീവനക്കാര്‍ നേരിട്ട് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് പകരം ശമ്പളത്തില്‍ നിന്ന് തുക പിടിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രീമിയം അടക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.

എന്നാല്‍ ശമ്പളം നല്‍കുമ്പോള്‍ ഇന്‍ഷുറന്‍സ് തുക കൃത്യമായി പിടിച്ചെടുക്കാറുണ്ടെങ്കിലും ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടക്കാതെ വകമാറ്റി ചിലവാക്കിയതാണ് വിവാദമായിരിക്കുന്നത്. എട്ട് മാസത്തിലധികമായി ഇന്‍ഷുറന്‍സ് തുക മുടങ്ങിയിട്ടെന്നാണ് ജീവനക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.

പ്രീമിയം അടക്കുന്നതില്‍ വീഴ്ചവന്നതായി സൂചിപ്പിച്ച് കൊണ്ട് ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് നോട്ടീസ് അയച്ചപ്പോള്‍ മാത്രമാണ് ജീവനക്കാരും വസ്തുത മനസ്സിലാക്കിയത്. അപകട സാധ്യതയുള്ള മേഖലയില്‍ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്‍കി ബാങ്ക് വായ്‌പയെടുത്ത ജീവനക്കാരുട വായ്‌പാതിരിച്ചടവ് മുടങ്ങിയിട്ടും മാസങ്ങളായി. ദീര്‍ഘകാലം തിരിച്ചടവ് മുടങ്ങിയ ബാങ്ക് വായ്‌പകള്‍ക്ക് ഉയര്‍ന്ന പിഴപ്പലിശയാണ് ഈടാക്കുന്നത്. ഇത്തരം പിഴപ്പലിശയുടെ ബാധ്യത ജീവനക്കാര്‍ തന്നെ വഹിക്കണമെന്നത് ഭീകരമായ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

വായ്‌പാ തിരിച്ചടവ് മുടങ്ങിയത് കാരണം ചില ജീവനക്കാര്‍ക്കെതിരെ ജപ്തി നടപടി പോലുമുണ്ടായിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ദീര്‍ഘകാലം തിരിച്ചടവ് മുടങ്ങുമ്പോള്‍ ചില ജീവനക്കാര്‍ സ്വന്തമായിത്തന്നെ തുക കണ്ടെത്തി ഇന്‍ഷുറന്‍സും ബാങ്ക് വായ്‌പകളും തിരിച്ചടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബാധ്യത തീര്‍ത്താലും കെഎസ്ആര്‍ടിസി നേരത്തെ പിടിച്ചെടുത്ത തുക തിരികെ ലഭിക്കാന്‍ സാധ്യത കുറവാണ്.

ഫലത്തില്‍ ഇന്‍ഷുറന്‍സും ബാങ്ക് ലോണും കെഎസ്ആര്‍ടിസി മുഖേന അടക്കുന്നത് ജീവനക്കാര്‍ക്ക് ഇരട്ട ബാധ്യതയാണ് ഉണ്ടാക്കുന്നത്. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ കൈവെക്കുകയെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഭരണകാലത്തും ഇതേ രീതിയിലുള്ള തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടുകളോട് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ് പതിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.