ന്യൂദല്‍ഹി: ചര്‍മ്മത്തിന് നിറം പോരെന്ന് പറഞ്ഞ് ക്രീമുകള്‍ക്ക് പിന്നാലെ പായുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ അല്‍പ്പം നിറത്തിന് വേണ്ടി നാം നമ്മുടെ ജീവിതകാലം മുഴുവനും കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണെന്ന് വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മുഖസൗന്ദര്യത്തിനും മറ്റുമായി നാമുപയോഗിക്കുന്ന ക്രീമുകളില്‍ ധാരാളം പാര്‍ശ്വഫലങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്. ഇതിലടങ്ങിയിട്ടുളള സ്റ്റിറോയുഡുകള്‍പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം ചിലതിന്റെ ഉപയോഗം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചതാണ്.
അമ്പത് കോടി ഡോളറിന്റെ വ്യവസായമാണ് ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളുടേത്. ഇതില്‍ മൂന്നിലൊന്നും യാതൊരു വിധ ക്ലിനിക്കല്‍ പരിശോധനകളും കൂടാതെ തന്നെ വിറ്റഴിക്കുന്നവയാണ്. പുതിയ നിയമം പാലിക്കുകയാണെങ്കില്‍ യാതൊരു ധാര്‍മികതയുമില്ലാത്ത ഈ വിപണിയ്‌ക്ക് കൂച്ചുവിലങ്ങിടാനാകും.
ഇന്ത്യന്‍ വിപണിയില്‍ 100 കമ്പനികളുടെ പേരില്‍ ഇത്തരത്തിലുളള സ്റ്റിറോയ്ഡ്ുകള്‍ വിറ്റഴിക്കുന്നുണ്ട്. ചര്‍മസംരക്ഷണ വിപണിയുടെ വളര്‍ച്ച രണ്ടക്കത്തിലേക്ക് കടന്ന് കഴിഞ്ഞു. ഏകദേശം ആറായിരം കോടി രൂപയുടെ വര്‍ദ്ധനയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുളളത്.
















