കൊച്ചി: പിഎസ്‌സിയുടെ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ത്ഥി വ്യക്തമല്ലാത്ത ഫോട്ടോയും വിവരങ്ങളും നല്‍കിയാല്‍ അപേക്ഷ അപ്‌ലോഡ് ചെയ്യാനാകാത്ത സാങ്കേതിക സംവിധാനം വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി അപ്‌ലോഡ് ചെയ്ത ഫോട്ടോയില്‍ പേരും ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്തിയത് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചതിനെതിരെ കോട്ടയം ഒളശ സ്വദേശിനി എം.കെ. ശോഭ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അപേക്ഷ നിരസിച്ചതു റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരിയുടെ അപേക്ഷ സ്വീകരിക്കാനും ആവശ്യമെങ്കില്‍ അപാകത പരിഹരിക്കാന്‍ അവസരം നല്‍കാനും പി.എസ്.സിയോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.















