കൊച്ചി : മറ്റക്കര ടോംസ് എന്‍ജിനീയറിംഗ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്ച സാങ്കതിക സര്‍വകലാശാല വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുന്നതിനു പുറമേ വിദ്യാര്‍ത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോളജ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കാമ്പസില്‍ അക്രമം നടത്തുകയും കോളജിനെതിരെ അപവാദ പ്രചരണം നടത്തുകയും ചെയ്തതിനു പുറത്താക്കിയ ചില വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രാഷ്‌ട്രീയ ലക്ഷ്യത്തോടെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്നും ഇതിന്റെ പേരില്‍ സര്‍വകലാശാല അധികൃതര്‍ ഏകപക്ഷീയമായി അഫിലിയേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.















