കൊച്ചി: യുജിസിയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിന്റെ പേരില്‍ പത്തനംതിട്ട തുമ്പമണ്‍ സ്വദേശിഡ്യുവല്‍ സാമിന് പി.എച്ച്.ഡിക്ക് പ്രവേശനം നിഷേധിച്ച കേന്ദ്രസര്‍വകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
ചട്ടമനുസരിച്ച് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞാലുടന്‍ അഡ്മിറ്റ് മെമ്മോ നല്‍കും. മെമ്മോ ലഭിച്ചാല്‍ 15 ദിവസത്തിനകം അഡ്മിഷന്‍ എടുക്കണം. സര്‍വകലാശാലയ്‌ക്ക് മൂന്നു മാസം വരെ സമയം നീട്ടി നല്‍കാം. ഡ്യുവലിന്റെ കാര്യത്തില്‍ ഈ കാലാവധിയൊക്കെ കഴിഞ്ഞെന്നായിരുന്നു വിശദീകരണം. പക്ഷേ, തനിക്ക് അഡ്മിറ്റ് മെമ്മോ നല്‍കിയില്ലെന്ന് ഡ്യുവല്‍ വ്യക്തമാക്കി.
തുടര്‍ന്നാണ് തന്റേതല്ലാത്ത കാരണത്താല്‍ ഹര്‍ജിക്കാരന് ഗവവേഷണം നടത്താന്‍ അവസരം നിഷേധിച്ച സര്‍വകലാശാലയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയത്.ഇക്കണോമിക്‌സ് പി.എച്ച്.ഡിയ്‌ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ഡ്യുവല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.















