ആഗ്ര: മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ തന്റെ മുമ്പിലും പീഡന സംഭവങ്ങളെത്തിയിട്ടുണ്ടെന്നും അതിന് തക്കതായ ശിക്ഷയുണ്ടായിട്ടുണ്ടെന്നും ഉമാഭാരതി. ആഗ്രയിലെ ഒരു പൊതുയോഗത്തെ അഭിസംബോതന ചെയ്യവേയാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ബുലന്ദ്ഷഹറില്‍ ഒരു സംഘം അമ്മയേയും മകളേയും പീഡിപ്പിച്ച സംഭവം ഉദ്ധരിച്ചായിരുന്നു ഉമാഭരതിയുടെ പ്രതികരണം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് പീഡനക്കാരെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിക്കുകയും മുറിവുകളിവുകളില്‍ ഉപ്പും മുളകും തേക്കുകയുമാണ് വേണ്ടത്. പക്ഷേ സ്റ്റേഷനുകളില്‍ ഇത് നടക്കുന്നില്ല.
ഇത്തരം സ്വീകരണങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കാത്തതാണ് പലരേയും പീഡനം നടത്താന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യവകാശം പീഡനം ഏല്‍ക്കുന്നവര്‍ക്ക് (മനുഷ്യര്‍ക്ക്)വേണ്ടിയായിരിക്കണം. പീഡിപ്പിക്കുന്നവര്‍ ഭൂതങ്ങളാണ് അവര്‍ പറഞ്ഞു.
















