ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. യുപിയിൽ അഖിലേഷ് യാദവിനൊപ്പം പൊതു പരിപാടിയിൽ പങ്കെടുക്കവേയാണ് രാഹുൽ മോദിയ്‌ക്കെതിരെ വിലകുറഞ്ഞ പരാമർശം രാഹുല്‍ നടത്തിയത്.
ജനങ്ങളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കാനാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നതെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും തൊഴിലില്ലായ്‌മ ഇക്കൊല്ലം വീണ്ടും ഉയർന്നതായും രാഹുൽ ചൂണ്ടിക്കാട്ടി. യുപി തെരഞ്ഞെടുപ്പ് ഫലം അറിയുമ്പോൾ പ്രധാനമന്ത്രി ഞെട്ടുമെന്നുമാണ് രാഹുലിന്റെ പരാമര്‍ശങ്ങള്‍.
















