ന്യൂദല്‍ഹി: പ്രമേഹ രോഗമുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കിടെ ലഘുഭക്ഷണം കഴിക്കുവാന്‍ സിബിഎസ്ഇ അനുമതി നല്‍കി. 10-12 ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷകള്‍ക്കിടെ ലഘുഭക്ഷണം കഴിക്കുവാന്‍ സിബിഎസ്ഇ അനുമതി നല്‍കി.
പ്രമേഹമുള്ള കുട്ടികള്‍ക്ക് ദിവസവും രണ്ട് മുതല്‍ നാലുവരെ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണക്രമീകരണത്തിന്റെ ഭാഗമായി ലഘുഭക്ഷണങ്ങള്‍ പ്രമേഹരോഗികളായ കുട്ടികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പരീക്ഷാ പോലുള്ള സമയങ്ങളില്‍ ഇത് കഴിക്കാത്തതുമൂലം തലവേദനയുള്‍പ്പെടെയുള്ള രോഗങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് സിബിഎസ്ഇ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
















