ഇരിട്ടി: ഏത് ലക്ഷ്യം മുന്നില്‍ വെച്ച് പഠിച്ചാലും പഠനശേഷം ലക്ഷ്യം പൂര്‍ത്തിയാക്കി ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സമൂഹത്തോടുള്ള കടമ നമ്മള്‍ മറക്കരുതെന്ന് ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന്‍ പറഞ്ഞു. എബിവിപി ഇരിട്ടി നഗറിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രേരണ 2017 അനുമോദന സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള അനുമോദന സദസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്ന അനര്‍ഘ നിമിഷങ്ങളാണ്. മുന്‍ രാഷ്‌ട്രപതിയും ശാസ്ത്രജഞനുമായിരുന്ന അബ്ദുല്‍ കലാമിനെയും ഇ.ശ്രീധരനെയും പോലെ നാടിനു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ കഴിയുന്ന വ്യക്തികളായിത്തീരാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പുതുമുഖ നടന്‍ ഡോ.അമര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഇരിട്ടി ഘണ്ഡ് സംഘചാലക് കെ.എ.ദാമോദരന്‍ മാസ്റ്ററെ ചടങ്ങില്‍ പൊന്നാടയണിയിച്ചു ആദരിച്ചു. കെ.രഞ്ജിത്ത്, പി.വി.പ്രേംസായി, പ്രിജു എന്നിവര്‍ സംസാരിച്ചു. എബിവിപി ഇരിട്ടി നഗര്‍ പ്രസിഡന്റ് ശ്യാംദാസ് സ്വാഗതവും സെക്രട്ടറി വിശാഖ് പ്രേമന്‍ പറഞ്ഞു.
















