കൂത്തുപറമ്പ്: ജനമൈത്രി പോലീസ്, പ്രവാസി വ്യവസായി വി.ഫസിലു എന്നിവരുടെ ആഭിമുഖ്യത്തില്‍ അണ്ടര്‍ 11 ജില്ലാ ഫിഡെ റാങ്കിങ് ചെസ്സ് ചാംപ്യനായ ആലച്ചേരി നിവാസി കെ.ലവനെ അനുമോദിച്ചു. ആലച്ചേരിയില്‍ കുട്ടിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ഉപഹാര സമര്‍പ്പണം നടത്തി. കണ്ണവം എസ്‌ഐ ഗണേഷ്, കെ.വിനോദ്, ബിജു കിണവക്കല്‍ എന്നിവര്‍ സംസാരിച്ചു.
















