ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാത സംഘം ഭട്ടിനെ ആക്രമിച്ചത്. ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ബദരിനാഥ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് മഹേന്ദ്ര ഭട്ട്. 2002-ലെ തെരഞ്ഞെടുപ്പില്‍ ചാമോലി ജില്ലയിലെ നന്ദപ്രയാഗില്‍ നിന്നും മത്സരിച്ച് 1,631 വോട്ടിന് ജയിച്ചയാളാണ് മഹേന്ദ്ര ഭട്ട്. ഫെബ്രുവരി 15-നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്.
















