ഭോപ്പാൽ: മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 2008- -2012 കാലഘട്ടത്തില്‍ പ്രവേശനം നേടിയ 634 വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പ്രവേശനമാണ് റദ്ദാക്കിയത്.
ക്രമക്കേടിലൂടെയാണ് പ്രവേശനം നേടിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് വിദ്യര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.
















