മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദിന്റെ ഭാരം അഞ്ച് ദിവസം കൊണ്ട് മുപ്പത് കിലോ കുറഞ്ഞതായി സെയ്ഫ് ആശുപത്രി അധികൃതര്‍. ഇവര്‍ക്ക് ഇപ്പോള്‍ അവയവങ്ങള്‍ ചലിപ്പിക്കാനും സാധിക്കുന്നുണ്ട്.
ഇപ്പോഴിവരുടെ ഉറക്കവും എട്ട് മണിക്കൂറായി ക്രമീകരിച്ചു. തന്നെചികിത്സിക്കുന്ന ഡോക്ടര്‍മാരെ ചുംബിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ഉറക്ക വൈകല്യം, ഹൈപ്പോ തൈറോയ്ഡ്, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, വൃക്ക പ്രശ്‌നങ്ങള്‍, അമിത വണ്ണം തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കാണ് ഇവര്‍ക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. മൂന്നാഴ്ചയ്‌ക്കകം ഇവര്‍ക്ക ആദ്യ ശസ്ത്രക്രിയ നടത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുപ്പത്തേഴുകാരിയായ ഇവരെ ശസ്ത്രക്രിയയ്‌ക്ക് പ്രവേശിപ്പിക്കും മുമ്പ് പരമാവധി വണ്ണം കുറയ്‌ക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമം.
450 കിലോ ഭാരം മാത്രമേ ശസ്ത്രക്രിയ ടേബിളിന് വഹിക്കാനാകൂ. 141 സെന്റിമീറ്റര്‍ വലുപ്പം ഉളളവരെ മാത്രമേ ഇതില്‍ കിടത്താനും കഴിയൂ.
ഇമാന് ഇപ്പോള്‍ 151 സെന്റീമീറ്ററാണ് വിസ്തൃതി. വണ്ണം കുറയ്‌ക്കാനായി മാംസ്യവും നാരുകളുമടങ്ങിയ സമീകൃത ഭക്ഷണമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇക്കൊല്ലം ഇവരുടെ ഭാരം 200 കിലോയ്‌ക്കായി കുറയ്‌ക്കാനാണ് ഡോക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇവര്‍ക്ക് 500 കിലോ ആയിരുന്നു ഭാരം. ശരീരം നിര്‍ജലീകരണത്തിലേക്ക് നീങ്ങുന്നത് കൊണ്ട് ത്വക്ക് കല്ലുപോലെയാകുന്നുമുണ്ട്. എന്നാലിപ്പോള്‍ ചര്‍മ്മത്തിന് അല്‍പ്പം മൃദുത്വം കൈവന്നിട്ടുണ്ട്. പതിനൊന്ന് മണിയോടെ ഉറങ്ങാന്‍ കിടക്കും.
















