ന്യൂദല്‍ഹി: ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജിക്കല്‍ ഏജന്‍സിയില്‍ നിന്ന് വന്‍ ജോലി വാഗ്ദാനം. വര്‍ഷം 1.25 കോടി രൂപ ശമ്പളമാണ് ദല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന് യൂബര്‍ ടെക്നോളജീസ് വാദ്ഗാനം ചെയ്തിരിക്കുന്നത്.
ഡിടിയുവിലെ വിദ്യാര്‍ത്ഥിക്ക് ലഭിയ്‌ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ശമ്പളമാണ് ഇത്. കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥിന് ഒപ്പം ഇന്ത്യയില്‍ നിന്ന് ജോലി ലഭിച്ച മറ്റൊരാള്‍ ഐഐടി വിദ്യാര്‍ത്ഥിയാണ്.
















