കൊച്ചി: കാര്‍ യാത്രയ്‌ക്കിടെ നടി ഭാവനയെ തട്ടിക്കൊണ്ടു പോവുകയും അപമാനിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ ഭാവനയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ഭാവനയുടെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍കുമാറാണെന്ന് പോലീസ് അറിയിച്ചു.
മാല മോഷണം, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍കുമാര്‍. തൃശൂരില്‍നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുമ്പോള്‍ വെള്ളിയാഴ്ച രാത്രിയാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. യാത്രക്കിടെ അത്താണിയില്‍ വച്ചാണ് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയത്. കാര്‍ അത്താണിയില്‍ എത്തിയപ്പോഴേയ്‌ക്കും തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഭാവനയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിലേക്ക് കയറുകയുമായിരുന്നുവെന്നാണ് ഭാവന പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
കാര്‍ പാലാരിവട്ടത്തെത്തിയപ്പോള്‍ സംഘം മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. ഈ വാഹനം അത്താണി മുതല്‍ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. സുനിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റൂറല്‍ പോലീസ് മേധാവിയുടെ 9497996979 എന്ന നമ്പറില്‍ അറിയിക്കണം എന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
സുനിലിന്റെ നിദേശപ്രകാരമാണ് മാര്‍ട്ടിന്‍ ഭാവനയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
















