പാനൂര്‍: ഡിഎന്‍എ പരിശോധിച്ചാല്‍ നമ്മളെല്ലാം ഹിന്ദുക്കളായിരിക്കുമെന്ന് തലശേരി ഡിവൈഎസ്പി പ്രിന്‍സ്എബ്രഹാം. പാനൂര്‍ പ്രസ്‌ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും എല്ലാം ഒന്നാണ്. ഓരോ മതത്തിനും നോമ്പുകളുണ്ട്. അതു പാലിക്കുന്നവര്‍ ദൈവത്തെ അറിയാന്‍ ശ്രമിക്കുന്നു.ഇത്തരം കൂട്ടായ്‌മകള്‍ മാനവഐക്യത്തിനു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ഫോറം പ്രസിഡണ്ട് കെ.കെ.സജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ കെവി.റംല മുഖ്യാതിഥിയായി. പാനൂര്‍ എസ്‌ഐ എം.എസ്.ഫൈസല്‍, സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ.കെ.പവിത്രന്‍ മാസ്റ്റര്‍,വി.സുരേന്ദ്രന്‍, പികെ.പ്രവീണ്‍, പികെ.ഷാഹുല്‍ഹമീദ്, കെ.റൗഫ് എന്നിവര്‍ പ്രസംഗിച്ചു. നൗഷാദ്അണിയാരം സ്വാഗതവും,അബ്ദുളള പൂതങ്കോടന്‍ നന്ദിയും പറഞ്ഞു.
















