Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സര്‍ക്കാര്‍ ഡോക്ടറുടെ സ്വകാര്യാശുപത്രി ചികിത്സ മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:16 pm IST
in Kasargod

കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്വകാര്യാശുപത്രിയില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത ദളിതനായ ചെറുവത്തൂര്‍ മലയന്‍കടവ് സ്വദേശി എം.അജയകുമാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറിന്റെ ഉത്തരവിട്ടത്. അജയകുമാറിന്റെ ഭാര്യയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സിക്കാന്‍ പോയതിനെകുറിച്ച് അനേ്വഷിക്കാത്ത കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടി നീതിയല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്വകാര്യാശുപത്രിയില്‍ യൂറോ സര്‍ജന്‍ പ്രസവമെടുത്തുവെന്ന ആരോപണവും അനേ്വഷിച്ചിട്ടില്ല. ഡി.എം.ഒയുടെ നടപടി നിയമാനുസരണമാണോയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വിലയിരുത്തി ഉചിത നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ജോസഫ് വര്‍ക്കിയുടെ ചികിത്സയിലായിരുന്നു അജയകുമാറിന്റെ ഭാര്യ ഗീത (28). പ്രസവം അടുത്തപ്പോള്‍ ഡോക്ടര്‍ തന്റെ ഭാര്യാപിതാവായ ഡോ.ശശിധരന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി മേഘന്‍ സ്വകാര്യാശുപത്രിയില്‍ ഗീതയെ പ്രവേശിപ്പിച്ചു.

2015 ഒക്‌ടോബര്‍ 20 നാണ് സിസേറിയന്‍ നടന്നത്. ഗീതയുടെ വയര്‍ വീര്‍ത്തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 24 ന് പ്രസവം നടന്ന സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോള്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. മംഗലാപുരത്തെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലെത്തിച്ച് പത്തുമിനിറ്റിനുള്ളില്‍ ഗീത മരിച്ചു. ഗീതയുടെ ആറ് മാസം പ്രായമുളള കുഞ്ഞ് അജയകുമാറിന്റെ സംരക്ഷണയിലാണ്. അജയകുമാറിന് ജോലിയില്ല. ഭാര്യയ്‌ക്കൊപ്പം ഭാഗ്യക്കുറി വിറ്റാണ് കഴിഞ്ഞിരുന്നത്. യൂറോ സര്‍ജനാണ് പ്രസവമെടുത്തതെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നും മൊഴിയുള്ളതായി ഹോസ്ദുര്‍ഗ് ഡി.വൈ.എസ്.പി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗീത എന്ന പേരില്‍ ഒരു രോഗിയെ ചികിത്സിച്ചതായി രേഖയില്ലെന്ന് പറയുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജോസഫ് വര്‍ക്കി 2015 സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 6 വരെ അവധിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് സ്വകാര്യാശുപത്രിയില്‍ ചികിത്സിച്ചതെന്നും സ്വകാര്യാശുപത്രിയിലും സര്‍ക്കാര്‍ ഡോക്ടര്‍ ചികിത്സ നടത്തിയിരുന്നതായും അജയകുമാര്‍ മൊഴി നല്‍കി. സര്‍ക്കാര്‍ ഡോക്ടറുടെ സ്വകാര്യ ചികിത്സയെ കുറിച്ച് ജില്ലാ പോലീസ് മേധാവി തുടരനേ്വഷണം നടത്തി രണ്ടു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അജയകുമാറിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടറും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും നടപടിയെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.