പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. മനോജ് ചരളേലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് അറിയിച്ചു.
പാര്‍ട്ടി പ്രവര്ത്തകന് സ്വകാര്യ സംഭാഷണങ്ങളില്‍പോലും ജാതി പറയരുതെന്ന ഉന്നതമായ കമ്യൂണിസ്റ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
മനോജ് ചരളേല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നിലപാടിനെതിരായതിനാല് വിശദീകരണം ആവശ്യപ്പെട്ടു.
മറുപടി ജില്ലാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. തൃപ്തികരമല്ലാത്തതിനാല്‍ അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ എന്നീ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യാന്‍ തീരുമാനിച്ചെന്നാണ് അറിയിപ്പ്. ഇന്നലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗണ്‍സില്‍ യോഗങ്ങളാണ് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: