മുംബൈ: ‘വിദര്‍ഭ സിംഹം’ എന്ന് വിളിപ്പേരുള്ള മുന്‍ നാഗ്പൂര്‍ എംപി ജംബുവന്‍ ട്രാവോ ദോത്തെ(78) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഹാരാഷ്‌ട്രയിലെ യാവത്മാള്‍ ജില്ലയില്‍ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് ദോത്തെ. സുഭാഷ് ചന്ദ്രബോസിന്റെ ഫോര്‍വേഡ് ബ്ലോക്കിലൂടെയാണ് ജംബുവന്‍ട്രാവോ ദോത്തെ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.
70 കളില്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് ശിവസേനയിലെത്തി. വിദര്‍ഭ വിഭജനവുമായി ബന്ധപ്പെട്ട് സ്പീക്കറെ ആക്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അസംബ്ലി അംഗത്വം റദ്ദ് ചെയ്തിരുന്നു. 1967 ല്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1978 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുമായുള്ള സഖ്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫോര്‍വേഡ് ബ്ലോക്ക് 22 സീറ്റുകളാണ് സ്വന്തമാക്കിയത്.
















