ഗുരുവായൂര്‍: പൂന്താനദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ജ്ഞാനപ്പാന പുരസ്‌കാരം സുഗതകുമാരിക്ക്. ഭക്തിസാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണിത്. 25,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെടുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം.
സുഗതകുമാരിയുടെ കൃഷ്ണഭക്തി കവിതകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പ്രൊഫ. കെ.പി. ശങ്കരന്‍, ഡോ.സി.എം. നീലകണ്ഠന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സ്ഥിരാംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന പുരസ്‌കാര നിര്‍ണയസമിതി ഏകകണ്ഠമായാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
















