കൊല്ലം: ബിജെപി കടയ്‌ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് രവീന്ദ്രനാഥിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കൊല്ലത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
അതേസമയം, സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട രവീന്ദ്രനാഥിന്റെ സംസ്‌കാര ചടങ്ങ് വൈകുന്നേരം മൂന്ന് മണിക്ക് കടയ്‌ക്കലെ വീട്ടുവളപ്പില്‍ നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
















