കൊല്ലം: പ്രമുഖ നടിയെ ഉപദ്രവിച്ച കേസില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. സുനില്‍ തന്റേയും ഡ്രൈവറായരുന്നു. എന്നാല്‍ ഇയാള്‍ ക്രിമിനലാണെന്നറിഞ്ഞു കൊണ്ട് ഒഴിവാക്കുകയായിരുന്നെന്നും മുകേഷ് പറഞ്ഞു. ഇത്രയും വലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍കൂടി പിടിയിലായി. കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. ഇനി പിടികൂടാനുള്ളത് നാലുപേരെയാണ്.
കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്ന പള്‍സര്‍ സുനിയടക്കമുളളവരുടെ ഒളിയിടത്തെ പറ്റി നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച പുതിയ അന്വേഷണ സംഘം ഇന്ന് ചുമതലയേല്‍ക്കും.
















