ഡാര്‍ജിലിങ്: ഡാര്‍ജിലിങ്ങില്‍ നടക്കുന്ന ഗൂര്‍ഖാ പ്രക്ഷോഭത്തിനിടെ അക്രമികളുടെ കുത്തേറ്റ് പോലീസുകാരന് കൊല്ലപ്പെട്ടു. കിരണ്‍ താമങ് എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ആറു ദിവസങ്ങളായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ബന്ദ് തുടരുകയാണ്. പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചതോടെ റബ്ബര്‍ ബുള്ളറ്റുകളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുന്നത്.
ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: