കൊല്‍ക്കത്ത: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ (68) അന്തരിച്ചു. ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം രാവിലെയാണ് മരിച്ചത്.
കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും എംഎയും നേടിയശേഷം 1973ലാണ് കൊല്‍ക്കത്ത ബാര്‍ അസോസിയേഷനില്‍ കബീര്‍ എന്റോള്‍ ചെയ്ത്. ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം പിന്നീടത് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറി. സിവില്‍, ക്രിമിനല്‍ കേസുകളാണ് ജസ്റ്റിസ് കബീര്‍ കൈകാര്യം ചെയ്തിരുന്നത്.
1990ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2005ല്‍ ഇവിടെ ചീഫ് ജസ്റ്റിസായി. അതേവര്‍ഷം ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറി. 2005 സെപ്തംബറില്‍ സുപ്രീംകോടതി ജഡ്ജിയായി. 2012 സെപ്തംബര്‍ 29ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2013 ജൂലൈ 18ന് വിരമിച്ചു.
ഫരീദ്പൂരില്‍ 1948 ജൂലൈ 19നാണ് ജസ്റ്റിസ് കബീറിന്റെ ജനനം. കരുതല്‍ തടങ്കല്‍ ഉള്‍പ്പടെ ഒട്ടേറെ ശ്രദ്ധേയമായ വിധി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
















