കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ജനങ്ങള്‍ തനിക്കു നല്‍കിയ സ്‌നേഹത്തത്തില്‍ സന്തോഷമുണ്ടെന്ന് ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. താനും കേരളീയനായതിനാലാവും ഈ ആദരം ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനു ശേഷം വേദിയില്‍ നിന്ന് പുറത്തേക്ക് വരവേയായിരുന്നു ശ്രീധരന്റെ പ്രതികരണം. മെട്രോ ഉദ്ഘാടനത്തിനിടെ ശ്രീധരന്റെ പേര് പരാമര്‍ശിക്കുമ്പോഴെല്ലാം വലിയ കരഘോഷമാണ് സദസ്സില്‍ നിന്ന് ഉയര്‍ന്നത്.
















