തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പാരമെഡിക്കല്‍ കോഴ്‌സുകളായ മെഡിക്കല്‍ ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവ നിര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി.
1990 മുതല്‍ സര്‍വകലാശാലക്ക് കീഴിലെ വിവിധ കോളേജുകളില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകളായി ഇവ പഠിപ്പിക്കുന്നുണ്ട്. ആരോഗ്യസര്‍വകലാശാലക്ക് വിട്ടുകൊടുക്കാതെ ഇതുവരെ സര്‍വകലാശാല കൊള്ളലാഭം കൊയ്യുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഈ കോഴ്‌സുകള്‍ നിര്‍ത്തലാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനെതിരെ എബിവിപി ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് സംസ്ഥാന സമിതിയംഗം എന്‍.കെ.സച്ചിന്‍ദേവ് അറിയിച്ചു.
















