കൊച്ചി: പുറമേക്ക് അധികം അറിയപ്പെടാതെ നിശബ്ദനായി കാര്യക്ഷമതയോടെ സംഘപ്രവര്‍ത്തനം നടത്തിയ വ്യക്തി ആയിരുന്നു അന്തരിച്ച മുതിര്‍ന്ന പ്രചാരക് എം.സി.ജയദേവ് എന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍ പറഞ്ഞു.
സംഘത്തിന്റെ വ്യവസ്ഥാകാര്യങ്ങളില്‍ വളരെ കാര്‍ക്കശ്യമുള്ള ആളായിരുന്നു അദ്ദേഹം. സംഘ പ്രസ്ഥാനങ്ങളുടെ ധനസമ്പാദനത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം മുന്‍കൈ എടുത്ത് നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. കര്‍ണ്ണാടകയിലെ രാഷ്‌ട്രോത്ഥാന പരിഷത്ത് രൂപീകരണത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ചു.
സാഹിത്യ പ്രചരണ രംഗത്ത് മുന്നിട്ട് നില്‍കുന്ന പ്രസ്ഥാനമാണ് രാഷ്‌ട്രോത്ഥാന പരിഷത്ത്. ഇതിന് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുരുജിയുടെയും, കൃഷ്ണപ്പാജിയുടെയും ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് കര്‍ണ്ണാടകയില്‍ ഒട്ടനവധി സ്ഥാപനങ്ങള്‍ സംഘത്തിന് പ്രാവര്‍ത്തികമായതായും സേതുമാധവന്‍ പറഞ്ഞു.
















